എസ് എൻ സി എസ് ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗങ്ങൾക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

ഇന്ത്യയുടെ എഴുപ്പത്തിയഞ്ചാം റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ശ്രീനാരയണ കൾച്ചറൽ സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്കൂളിന്റെ പുതിയ ഭരണസമിതി അംഗങ്ങൾക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. എസ് എൻ സി എസ് ജനറൽ സെക്രട്ടറി വി ആർ സജീവൻ സ്വാഗതം ആശംസിച്ച യോഗത്തിൽ എസ്‍ എൻ സി എസ് അദ്ധ്യക്ഷൻ സുനീഷ് സുശീലൻ അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യൻ സ്കൂൾ ഭരണസമിതി ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ, സെക്രട്ടറി രാജ പാണ്ഡ്യൻ വരദരപിള്ള, വൈസ് ചെയർമാൻ ഡോക്ടർ മുഹമ്മദ് ഫൈസൽ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബോണി ജോസഫ്, രഞ്ജിനി മോഹൻ, മിഥുൻ മോഹൻ, ബിജു ജോർജ് എന്നിവരും പരിപാടിയിൽ സംസാരിച്ചു. അടുത്ത സെപ്തംബർ മാസത്തോടെ നൂറോളം പുതിയ ശുചിമുറികൾ ഇന്ത്യൻ സ്കൂളിൽ പൊതുസമൂഹത്തിന്റെ സഹായത്തോടെ നിർമ്മിക്കുന്ന വിവരവും ചെയർമാൻ യോഗത്തിൽ വെളിപ്പെടുത്തി. രമ്യ ശ്രീകാന്ത് അവതാരകയായ ചടങ്ങിൽ വൈസ് ചെയർമാൻ സന്തോഷ് ബാബു നന്ദി രേഖപ്പെടുത്തി.
എസ് എൻ സി എസ് ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗങ്ങൾക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
frferdfdf