ബഹ്റൈനിലെ ഇന്ത്യൻ സ്‌കൂളിൽ വിശ്വ ഹിന്ദി ദിവസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു

ബഹ്റൈനിലെ ഇന്ത്യൻ സ്‌കൂളിൽ വിശ്വ ഹിന്ദി ദിവസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്തു. സ്‌കൂൾ സെക്രട്ടറി രാജപാണ്ഡ്യൻ വരദ പിള്ള, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസൻ, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായിരുന്നു.
ഹിന്ദി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ന്യൂ മില്ലേനിയം സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ, ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും വിവിധ മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂളിനൊപ്പം പങ്കെടുത്തു. മത്സര വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും മുഖ്യാതിഥി സമ്മാനിച്ചു.
dxfgfg