സമസ്ത കേരള സുന്നി ജമാഅത്തിൻ്റെ മിലാദ് കാമ്പയിൻ സമാപന സമ്മേളനം നവംബർ 10ന്

"തിരുനബി (സ) സ്നേഹം,സമത്വം,സഹിഷ്ണുത" എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി ജമാഅത്തിന്റെ പതിനാറോളം ഏരിയകളിലായി രണ്ട് മാസക്കാലം നീണ്ട് നിന്ന സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിയുടെ മീലാദ് കാമ്പയിൻ സമാപന സമ്മേളനം നവംമ്പർ 10ന് വെള്ളിയാഴ്ച്ച വൈകീട്ട് എട്ട് മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മനാമ സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ എസ്.വൈസ്.എസ് സംസ്ഥാന ജനറർ സെക്രട്ടറിയും, കോഴിക്കോട് ഖാളിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
ാീാീാേീ