കൗൺസിലിങ്ങ് ക്ലാസുകൾ സംഘടിപ്പിച്ചു


ബഹ്‌റൈൻ മാർത്തോമ്മാ ഇടവകയുടെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നവംബർ മൂന്ന്, നാല് തീയതികളിൽ  കുട്ടികൾക്കും യുവജനങ്ങൾക്കും മാതാപിതാക്കൾക്കുമായി കൗൺസിലിംഗ് ക്ലാസ്സുകൾ സംഘടിപ്പിച്ചു.  മാർത്തോമ്മാ സഭയിലെ മുതിർന്ന വൈദികനും പ്രശസ്ത വാഗ്മിയും മനഃശാസ്ത്രജ്ഞനുമായ റവ. ഡോ. ടി. ജെ. തോമസ്‌  ക്‌ളാസുകൾക്ക്  നേതൃത്വം നൽകി.  

ഇടവക സഹവികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ വികാരി റവ. ഡേവിഡ് വർഗീസ് ടൈറ്റസ്, ജോൺസൺ ടി തോമസ്‌, ഷെറി മാത്യൂസ്, സുബിൻ തോമസ്‌ ഡാനിയേൽ, ജോ എം വർഗീസ് എന്നിവർ സംസാരിച്ചു.

article-image

adad

You might also like

Most Viewed