രാജ്യത്തുള്ള പ്രവാസികൾക്ക് കുറഞ്ഞ കാലയളവിലേക്കും വർക്ക് പെർമിറ്റ് അനുവദിക്കാൻ തീരുമാനം


രാജ്യത്തുള്ള പ്രവാസികൾക്ക് കുറഞ്ഞ കാലയളവിലേക്കും വർക്ക് പെർമിറ്റ് അനുവദിക്കാൻ തീരുമാനം. തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാനുമായ ജമീൽ ഹുമൈദാൻ പുറത്തിറക്കിയ പുതിയ ഔദ്യോഗിക ഗസറ്റിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.ഇത് പ്രകാരം ആറു മാസകാലയളവിലേയ്ക്കും ഇനി പുതിയ വർക്ക് പെർമിറ്റ് ലഭിക്കും.

സാധാരണ രണ്ടു വർഷത്തേക്കുള്ള വർക്ക് പെർമിറ്റിന്റെ പകുതി നിരക്കിൽ ഇപ്പോൾ ഒരു വർഷത്തെ പെർമിറ്റ് ലഭിക്കുന്നുണ്ട്. ഇതു പോലെ തന്നെ നാലിലൊന്ന് നിരക്കിൽ ഇനി മുതൽ ആറു മാസത്തേക്കും വർക്ക് പെർമിറ്റ് ലഭിക്കും. തീരുമാനം ഉടനടി നടപ്പാക്കാൻ എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവിനോട് മന്ത്രി ആവശ്യപ്പെട്ടു. 

article-image

fg

You might also like

  • Lulu Exchange
  • Straight Forward

Most Viewed