കെ.സി.എ−ബി.എഫ്.സി ഇന്റർനാഷനൽ വോളിബാൾ−23 ടൂർണമെന്റിൽ കെ.എം.സി.സി ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ടീം ജേതാക്കളായി

കെ.സി.എ−ബി.എഫ്.സി ഇന്റർനാഷനൽ വോളിബാൾ−23 ടൂർണമെന്റിൽ കെ.എം.സി.സി ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ടീം ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ഐ.വൈ.സി.സി സ്പൈക്കേഴ്സ് ടീമിനെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കെ.എം.സി.സി ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ടീം ജേതാക്കളായത്. ബെസ്റ്റ് പ്ലെയറായി കെ.എം.സി.സി ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ടീമിലെ യാക്കൂബിനെ തിരഞ്ഞെടുത്തു. ബെസ്റ്റ് ഓൾറൗണ്ടർ പുരസ്കാരത്തിന് ഐ.വൈ.സി.സി സ്പൈക്കേഴ്സ് ടീമിലെ ഖാലിദും ബെസ്റ്റ് സെറ്റർ പുരസ്കാരത്തിന് കെ.എം.സി.സി ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ടീമിലെ സാദിഖ് ജാഫറും അർഹരായി. അവാർഡുദാന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫിയും കാഷ് അവാർഡുകളും സമ്മാനിച്ചു.
കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, വൈസ് പ്രസിഡന്റ് തോമസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ട്രഷറർ അശോക് മാത്യു, മെംബർഷിപ് സെക്രട്ടറി ജോയൽ ജോസ്, എന്റർടെയ്ൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, ലോഞ്ച് സെക്രട്ടറി രഞ്ജിത്ത് തോമസ്, സ്പോൺസർഷിപ് വിങ് ചെയർമാൻ സേവി മാത്തുണ്ണി, ബി.എഫ്.സി ബിസിനസ് ഡെവലപ്മെന്റ് മാനേജർ മിഥുൻ വിവേകാനന്ദൻ, അൽ ഓസ്‌ര മാനേജിങ് ഡയറക്ടർ റഷീദ് പുതുശ്ശേരി, ഐ.സി.ആർ.എഫ് അഡ്വൈസർ അരുൾദാസ് തോമസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
dsfgdg