ബഹ്‌റൈൻ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ബഹ്‌റൈൻ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ല പ്രസിഡന്റായി സന്തോഷ് കെ. നായർ, ജില്ല ജനറൽ സെക്രട്ടറിയായി ഷാജി പൊഴിയൂർ, ട്രഷററായി യൂജിൻ എലിയാസർ, തിരുവനന്തപുരത്തുനിന്നുള്ള ദേശീയസമിതി അംഗമായി ജവാദ് വക്കം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ്റുമാരായി നിസാമുദ്ധീൻ, എ.ആർ. റിയാസ്, അജി അരവിന്ദാക്ഷൻ, ഗോപിനാഥ് എന്നിവരും സെക്രട്ടറിമാരായി മാത്യു ജോർജ്, ഹരികൃഷ്ണൻ, അനിൽ ആറ്റിങ്ങൽ, ജെസ്റ്റിൻ, സുനിൽ കുമാർ, ജസ്സർ, ടോം ജോൺ എന്നിവരെയും കൾചറൽ വിഭാഗം സെക്രട്ടറിയായി ഫൈസൽ, സ്പോർട്സ് വിഭാഗം സെക്രട്ടറിയായി രത്തിൻ തിലക്, ചാരിറ്റി സെക്രട്ടറിയായി എലിസബേത്ത്, അസിസ്റ്റന്റ് ട്രഷററായി ജയകുമാർ എന്നിവരെയും തെരഞ്ഞെടുത്തു.
asdads