ദക്ഷിണ ഗവർണറേറ്റിലെ സ്ക്രാപ് ഏരിയയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി

ദക്ഷിണ ഗവർണറേറ്റിലെ സ്ക്രാപ് ഏരിയയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്കാണ് അൽബക്കടുത്തുള്ള സ്ക്രാപ് ഏരിയയിൽ വലിയ രൂപത്തിൽ തീപടർന്നത്. വിവരമറിഞ്ഞയുടൻ സംഭവസ്ഥലത്ത് കുതിച്ചെത്തി തീ നിയന്ത്രണവിധേയമാക്കിയതായി സിവിൽ ഡിഫന്‍സ് വിഭാഗം അറിയിച്ചു.
16 ഫയർ എൻജിനുകളും 49 ജീവനക്കാരും ഇതിൽ പങ്കാളികളായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വലിയ നഷ്ടമാണ് ഇതുമൂലമുണ്ടായത്. തീപിടിത്ത കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.
dfgd