പവിഴദ്വീപിലെ കോഴിക്കോട്ടുകാർ വനിത വിഭാഗം സൗജന്യ ബ്രെസ്റ്റ് കാൻസർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പവിഴദ്വീപിലെ കോഴിക്കോട്ടുകാർ വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബ്രെസ്റ്റ് കാൻസർ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഷിഫ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ ബ്രെസ്റ്റ് കാൻസർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വനിത വിഭാഗം കൺവീനർ ഗീത ജനാർദനൻ അധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസിൽ ഡോ. ബെറ്റി മറിയാമ്മ ബോബൻ മുഖ്യ പ്രഭാഷണം നടത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് രക്തപരിശോധനക്കുള്ള ഡിസ്‌കൗണ്ട് കൂപ്പണുകളും പ്രിവിലേജ് കാർഡും വിതരണം ചെയ്തു. പവിഴദ്വീപിലെ കോഴിക്കോട്ടുകാർ വനിത വിഭാഗം ജോയന്റ് കൺവീനർമാരായ ശ്രീലത പങ്കജ് സ്വാഗതവും നീന ഗിരീഷ് നന്ദിയും പറഞ്ഞു.
്ിു്ു്