എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നാഫിയ നൗഷാദിനെ മൈത്രി ബഹ്റൈൻ ആദരിച്ചു

എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മൈത്രി ബഹ്റൈൻ പ്രസിഡൻറ് നൗഷാദ് മഞ്ഞപ്പാറയുടെ മകൾ നാഫിയ നൗഷാദിനെ മൈത്രി ബഹ്റൈൻ മോമെന്റോ നൽകി ആദരിച്ചു. മൈത്രി വൈസ് പ്രസിഡന്റ് സക്കീർഹുസൈന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി സാമൂഹ്യ പ്രവർത്തകൻ കെ.ടി സലിം ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോക്ടർ സായി ഗിരിധർ നാഫിയക്ക് മൊമെന്റോ നൽകി.
ഡോക്ടർ ബിജു മോസസ്സ് ഡയബറ്റിക് ബോധവൽക്കരണ ക്ലാസ്സെടുത്ത പരിപാടിയിൽ മൈത്രി ചീഫ് കോഓർഡിനേറ്റർ നവാസ് കുണ്ടറ ആമുഖ പ്രഭാഷണം നടത്തി. മൈത്രി സെക്രട്ടറി സുനിൽ ബാബു സ്വാഗതവും ട്രഷർ അബ്ദുൽ ബാരി നന്ദിയും പറഞ്ഞു.
്ിു്ിു