വേൾഡ് മലയാളി കൗൺസിലിന്റെ കേരളപ്പിറവി ആഘോഷം നവംബർ 23ന്

ബഹ്റൈനിലെ വേൾഡ് മലയാളി കൗൺസിലിന്റെ കേരളപ്പിറവി ആഘോഷവും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനവും നവംബർ 23ന് ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളീയം’23 പേരിൽ അരങ്ങേറുന്ന പരിപാടിയിൽ കഥകളി, കേരളനടനം, മോഹിനിയാട്ടം, പരമ്പരാഗത വാദ്യോപകരണ നൃത്തസംഗീത സമന്വയം, ഒപ്പന, മാർഗംകളി എന്നീ തനതായ കേരള കലകളുടെ ആവിഷ്കാരവും അരങ്ങേറും.
കേരളത്തിലെയും ബഹ്‌റൈനിലെയും അറിയപ്പെടുന്ന 100ലേറെ കലാകാരന്മാരും, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രവർത്തകരും ലോക മലയാളീ കൗൺസിൽ ഗ്ലോബൽ, റീജനൽ ഭാരവാഹികളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തകുറിപ്പിലൂടെ അറിയിച്ചു.
്ിുു