ജി.സി.സി ആഭ്യന്തരമന്ത്രിമാരുടെ അജണ്ട രൂപവത്കരണയോഗത്തിൽ ബഹ്റൈൻ പങ്കാളിയായി

മനാമ: ജി.സി.സി ആഭ്യന്തരമന്ത്രിമാരുടെ അജണ്ട രൂപവത്കരണയോഗത്തിൽ ബഹ്റൈൻ പങ്കാളിയായി. ആഭ്യന്തരമന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് നാസിർ ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബഹ്റൈനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
ഒമാനിൽ നടന്ന യോഗത്തിൽ സുപ്രധാനമായ വിഷയങ്ങളാണ് ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിൽ ചർച്ച ചെയ്യാൻ നിർദേശിച്ചിട്ടുള്ളത്. ഗൾഫ് രാജ്യങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട ശ്രമങ്ങൾ ശക്തമാക്കാനും ഏകീകരിക്കാനും നിർദേശമുണ്ട്.
ADSADSADSADS