ബഹ്റൈൻ മന്ത്രിയും ഇന്ത്യൻ പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി

മനാമ: കാലാവസ്ഥാ കാര്യങ്ങളുടെ കൂടി പ്രത്യേക ചുമതലയുള്ള ബഹ്റൈൻ ഓയിൽ, പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈനയും ഇന്ത്യൻ പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയ സെക്രട്ടറി ലീന നന്ദനും കൂടിക്കാഴ്ച നടത്തി. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച യു.എൻ കൺവെൻഷനു മുന്നോടിയായി അബൂദബിയിൽ നടന്ന സമ്മേളനത്തിലായിരുന്നു കൂടിക്കാഴ്ച. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെ നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ പ്രശംസിച്ച മന്ത്രി, ആഴത്തിൽ വേരൂന്നിയ ബഹ്‌റൈൻ-ഇന്ത്യ ബന്ധവും അനുസ്മരിച്ചു.
കാലാവസ്ഥ വ്യതിയാനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവ സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിന്റെ വിഷയങ്ങളും അവലോകനം ചെയ്തു. പരിസ്ഥിതിയും കാലാവസ്ഥയും ഉൾപ്പെടെ എല്ലാ മേഖലകളിലും ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ബന്ധത്തെ ലീന നന്ദൻ പ്രശംസിച്ചു.
DSDSADSADS