പ്രാർഥന സംഗമം സംഘടിപ്പിച്ചു

സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ ആഹ്വാനപ്രകാരം മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസ പ്രാർഥന സംഗമം സംഘടിപ്പിച്ചു. റഫീഖ് ദാരിമി മേലാറ്റൂരിന്റെ അധ്യക്ഷതയിൽ അബ്ദു റസാഖ് നദ്‌വി ഉദ്‌ഘാടനം ചെയ്തു. യൂസഫ് തോടന്നൂർ, മുന അബ്ദുല്ല, അബ്ദുൽ റസാഖ് തലശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.
മുൻകഴിഞ്ഞ ഉലമാക്കൾക്കും ദീനി പ്രവർത്തകർക്കും ഉസ്താദുമാർക്കും ഫലസ്തീൻ ജനതക്കും വേണ്ടി അബ്‌ദു റസാഖ് നദ്‌വി പ്രത്യേക പ്രാർഥന നടത്തി. പ്രധാനാധ്യാപകൻ എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും സയ്യിദ് സിയാദ് തങ്ങൾ നന്ദിയും പറഞ്ഞു.
dfgdfg