സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ മൊറോക്കൻ പണ്ഡിതനെ സ്വീകരിച്ചു

മനാമ: സുന്നീ വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി മൊറോക്കൻ പണ്ഡിതൻ ശൈഖ് ഡോ. സഈദ് ബിൻ മുഹമ്മദ് അൽകമലിയെ സ്വീകരിച്ചു. പള്ളികളുടെയും ഇസ്ലാമിക സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനും പരിപാലനത്തിനും സുന്നീ ഔഖാഫ് നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ അദ്ദേഹം പ്രത്യേകം ശ്ലാഘിച്ചു.
വിശുദ്ധ ഖുർആന്‍റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിൽ സന്തുലിത നിലപാട് ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കാനുള്ള ശൈഖ് സഈദിന്‍റെ ശ്രമങ്ങൾക്ക് ഔഖാഫ് ചെയർമാൻ പിന്തുണ പ്രഖ്യാപിച്ചു. മാലികി മദ്ഹബ് അടക്കമുള്ള ഇസ്ലാമിക വൈജ്ഞാനിക മേഖലകൾക്ക് പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന ഡോ. റാശിദ് ബിൻ ഫതീസ് ഹാജിരിയുടെ ശ്രമങ്ങളെ ശൈഖ് സഇൗദ് പ്രശംസിക്കുകയും ചെയ്തു.
sadasasasAS