വജ്രജൂബിലി നിറവിൽ ബഹ്റൈൻ മാർത്തോമ സേവികാസംഘം


മനാമ: ബഹ്റൈൻ മാർത്തോമ സേവികാസംഘത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ സേവികാസംഘവുമായി ചേർന്ന് യോഗം സംഘടിപ്പിച്ചു. സനദിലുള്ള മാർത്തോമ കോംപ്ലെക്സിൽ ഇടവക മുൻ വികാരി റവ. സാബു ജോർജ്ജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. ഡേവിഡ് വർഗീസ് ടൈറ്റസ് അധ്യക്ഷത വഹിച്ചു. പ്രമുഖ പത്രപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. വജ്രജൂബിലി സംയുക്തയോഗ കൺവീനർ ഡെൻസി അനോജ് സ്വാഗതം ആശംസിച്ചു.
ബഹ്റൈൻ സെന്റ് പോൾസ് ഇടവക വികാരി റവ. മാത്യു ചാക്കോ ആശംസകൾ അറിയിച്ചു. ബഹ്റൈൻ മാർത്തോമ സേവികാസംഘ സെക്രട്ടറി മെർലിൻ അജീഷ് കൃതജ്ഞത രേഖപ്പെടുത്തി. ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മാ സേവികാസംഘം സെക്രട്ടറി ജയാ റെജി പ്രാരംഭ പ്രാർഥനയും ബഹ്റൈൻ മാർത്തോമ ഇടവക സഹവികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി സമാപന പ്രാർഥനയും നിർവഹിച്ചു. സിനി വർഗീസ് അവതാരകയായിരുന്നു.
asdadsadsdsadsads