പാരിസ് ഒളിമ്പിക്സിലേക്കുള്ള യോഗ്യത മത്സരം; ബഹ്റൈൻ ടീമിനോടൊപ്പം ശൈഖ് ഖാലിദും ഖത്തറിൽ

മനാമ: 2024ലെ പാരിസ് ഒളിമ്പിക്സിലേക്കുള്ള യോഗ്യത മത്സരങ്ങളുടെ ഫൈനൽ തല മത്സരവേദിയിൽ ബഹ്റൈൻ ഒളിമ്പിക്സ് കമ്മിറ്റി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ സന്നിഹിതനായി. ഖത്തറിൽ നടന്ന ചടങ്ങിൽ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഖത്തറിലെത്തിയ ശൈഖ് ഖാലിദിനെ ശൈഖ് ഥാനി ബിൻ ഹമദ് ആൽ ഥാനിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ബഹ്റൈനും ഖത്തറും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് ഇരുവരും വിലയിരുത്തുകയും ചെയ്തു.
യോഗ്യതാ മത്സരത്തിന്റെ ഫൈനലിൽ ബഹ്‌റൈൻ ദേശീയ ഹാൻഡ്‌ബാൾ ടീമിനെ പിന്തുണക്കാൻ ബഹ്‌റൈൻ ആരാധകരെ കൊണ്ടുപോകാനായി പ്രത്യേക വിമാനം ഏർപ്പെടുത്തിയിരുന്നു.
adsadsadsads