പാലക്കാട് പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ,ബ്ലഡ് ഡോണോർസ് കേരള ബഹറിൻ ചാപ്റ്ററുമായി സഹകരിച്ചുകൊണ്ട് കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലിൽ വച്ച് ഒക്ടോബർ 27 വെള്ളിയാഴ്ച്ച മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു,നൂറിൽപരം രക്‌തദാതാക്കൾ പങ്കെടുത്ത ചടങ്ങ് തൻറെ ഇരുപത്തഞ്ചാം രക്തദാനം നടത്തിയ പാലക്കാടു പ്രവാസി അസോസിയേഷൻ അംഗം ശ്രീ ഇടത്തൊടി ഭാസ്‌കരൻ നിർവഹിച്ചു.

ധന്യ വിനയൻ നയിച്ച ക്യാമ്പ്, കൺവീനെർമാരായ സതീഷ് ,അബ്ദുൽ ഹക്കിം എന്നിവർ നിയന്ത്രിച്ചു. ഇനിയും ഇതുപോലുള്ള സാമൂഹ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെ എന്ന് പാലക്കാട് പ്രവാസി അസോസിയേഷൻ രക്ഷാധികാരികളായ സി .ജയശങ്കർ, ശ്രീധർ തേറമ്പിൽ, ദീപക് മേനോൻ എന്നിവർ ആശംസിച്ചു.

ബ്ലഡ് ഡോണോർസ് കേരള ബഹറിൻ ചാപ്റ്റർ ചെയർമാൻ കെ ടി സലിം മറ്റു ഭാരവാഹികളായ റോജി ജോൺ, ഫിലിപ്പ് വർഗീസ്, സുരേഷ് പുത്തൻവിളയിൽ, ജിബിൻ, നിതിൻ, അസീസ് പള്ളം, ഗിരീഷ്, രേഷ്‌മ സലീന, ഫാത്തിമ, പ്രവീഷ് തുടങ്ങിയവരും പങ്കെടുത്തു. കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ സ്റ്റാഫ് അംഗങ്ങൾക്ക് അസോസിയേഷൻ ഭാരവാഹികൾ നന്ദി അറിയിച്ചു.

article-image

asadsadsadsadsads

article-image

asadsadsadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed