ബഹ്റൈന്‍ ലാൽ‍ കെയേഴ്സ് കുടുംബ സംഗമം സംഘടിപ്പിച്ചു


ബഹ്റൈന്‍ ലാൽ‍ കെയേഴ്സ്  ‘ഒരു വല്ലം പൊന്നും പൂവും’ എന്ന പേരിൽ‍ അംഗങ്ങൾ‍ക്കും  കുടുംബങ്ങൾ‍ക്കുമായി സംഘടിപ്പിച്ച  കുടുംബസംഗമം ശ്രദ്ധേയമായി. പ്രസിഡന്റ് എഫ്.എം. ഫൈസൽ‍ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ‍ ജഗത് കൃഷ്ണകുമാർ‍  ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ‍ അരുണ്‍ജി നെയ്യാർ‍ സ്വാഗതവും ഗോപേഷ് മേലോട് നന്ദിയും പറഞ്ഞു. സെക്രട്ടറി ഷൈജു കന്‍പ്രത്ത്, വൈസ് പ്രസിഡന്റ് ഡിറ്റോ ഡേവിസ്, പ്രോഗ്രാം കണ്‍വീനർ‍ ജെയ്സണ്‍, പ്രജിൽ‍ പ്രസന്നന്‍, തോമസ് ഫിലിപ്പ്  എന്നിവർ‍ സംസാരിച്ചു. 

അംഗങ്ങളുടെയും കുട്ടികളുടെയും  കലാപരിപാടികളും അശ്വിന്‍ രവീന്ദ്രന്‍, റോഹന്‍ എന്നിവരുടെ ഗാനവിരുന്നും വിനുവിന്‍റെ മെന്‍റലിസ്റ്റ് പ്രോഗ്രാമും മാജിക് ഷോയും കുടുംബസംഗമത്തിന് മാറ്റുകൂട്ടി. സുബിന്‍, വിഷ്ണു, വിപിന്‍, ഹരികൃഷ്ണന്‍, പ്രശാന്ത്, ബിനു, അഖിൽ‍, ബിപിന്‍, രഞ്ജിത്, വൈശാഖ് എന്നിവർ‍ നേതൃത്വം നൽ‍കി.

article-image

gdfg

You might also like

  • Straight Forward

Most Viewed