ബഹ്റൈനിലെ ശ്രീനാരായണ കൾച്ചറൽ സൊസെറ്റി നവരാത്രി മഹോത്സവം സംഘടിപ്പിക്കുന്നു


ബഹ്റൈനിലെ ശ്രീനാരായണ കൾച്ചറൽ സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബർ 15ന് വൈകീട്ട് എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വെച്ച് അരംഭിക്കുന്ന നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 24 വരെ നീണ്ട് നിൽക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദ്യാരംഭ ദിവസം പ്രശസ്ത എഴുത്തുക്കാരനും കവിയുമായ വയലാർ ശരത് ചന്ദ്രവർമ്മ കുട്ടികൾക്കും താത്പര്യമുള്ള മുതിർന്നവർക്കും ആദ്യക്ഷാരം കുറിക്കും. നൃത്തം, സംഗീതം എന്നിവയിലും വിദ്യാരംഭത്തിനുള്ള സൗകര്യം ഇവിടെയുണ്ടാകും. ഒക്ടോബർ 23ന് വൈകുന്നേരം 7.30 മുതൽ അദാരി പാർക്കിലെ സീസൺ ഹാളിൽ വെച്ച് വയലാർ രാമവർമ്മയു‌ടെ ഗാനങ്ങളെ കോർത്തിണക്കി ഈ മനോഹര തീരത്ത് എന്ന പരിപാടിയും അരങ്ങേറും. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഹനസൗകര്യവും ഏർപ്പാട് ചെയ്തിട്ടുണ്ട്.

വിജയദശമി നാളിൽ എസ്എൻസിഎസിൽ വെച്ച് നടക്കുന്ന സംസ്കാരിക പരിപാടിയിൽ വയലാർ ശരത് ചന്ദ്രവർമ്മ മലയാളം പാഠശാല വിദ്യാർത്ഥികളുമായി സംവദിക്കും. കൂടുതൽ വിവരങ്ങൾക്ക് 371 34323, 39322860 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് വാർത്തസമ്മേളനത്തിൽ എസ്‍എൻസിഎസ് ചെയർമാൻ സുനീഷ് സുശീലൻ അറിയിച്ചു. 

article-image

sdgdsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed