നിരോധിത വലയുപയോഗിച്ച് ചെമ്മീൻ പിടിച്ച നാല് ഏഷ്യൻ വംശജർ പിടിയിൽ

നിരോധിത വലയുപയോഗിച്ച് ചെമ്മീൻ പിടിച്ച നാലുപേരെ കസ്റ്റഡിയിലെടുത്തതായി കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. ഇവർ പിടികൂടിയ 400 കിലോ ചെമ്മീനും കണ്ടെടുത്തു.
ബഹ്റൈനിൽ നിരോധനമുള്ള കുറാഫ് എന്ന ഇനം വലയുപയോഗിച്ചാണ് സംഘം ചെമ്മീൻ പിടിച്ചത്. പ്രതികൾ ഏഷ്യൻ വംശജരാണ്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
dghdg