ബഹ്റൈൻ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

മനാമ:
ബഹ്റൈനിലെ ഹാജിയത്തിൽ പൊന്നാനി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകിട പലചരക്ക് കച്ചവടം നടത്തിവന്നിരുന്ന തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു വേലായുധൻ ജയൻ ആണ് മരിച്ചത്. സാമ്പത്തികമായി ബാധ്യതകൾ ഉണ്ടായിരുന്നതായി സുഹൃത്തുകൾ പറഞ്ഞു. ഇത് കാരണം പാസ്പോർട്ട് അഞ്ഞൂറ് ദിനാറിന് പണയം വെച്ചിരുന്നു. മൃതദേഹം നാട്ടിലെയ്ക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ് ലൈൻ ടീം സ്പോൺസറും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുണ്ട്.