എം.വി. മുഹമ്മദ് സലീം മൗലവിയുടെ വിയോഗത്തിൽ അനുശോചിച്ചു


കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഇത്തിഹാദുൽ ഉലമ പ്രസിഡന്റും ദീർഘകാലം പ്രവാസിയുമായിരുന്ന എം.വി. മുഹമ്മദ് സലീം മൗലവിയുടെ വിയോഗത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ അനുശോചിച്ചു. ആറു പതിറ്റാണ്ടിലധികം വൈജ്ഞാനിക, ധൈഷണിക, ഗവേഷണ മണ്ഡലത്തില്‍ നിറഞ്ഞുനിന്ന ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. വിവിധ സന്ദർഭങ്ങളിൽ അദ്ദേഹം ബഹ്റൈൻ സന്ദർശിക്കുകയും ബഹുമത സംവാദ സദസ്സ് അടക്കമുള്ള പല പരിപാടികളിലും സംബന്ധിക്കുകയും ചെയ്തിട്ടുണ്ട്. 

അനുസ്മരണ പരിപാടിയിൽ പ്രസിഡന്റ് സഈദ് റമദാൻ നദ്‍വി അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അബ്ബാസ് എം. സ്വാഗതം പറഞ്ഞു.   വൈസ് പ്രസിഡന്റുമാരായ സുബൈർ എം.എം, ജമാൽ ഇരിങ്ങൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഖാലിദ് സി, പി.പി. ജാസിർ, യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ.   അനീസ് തുടങ്ങിയവർ സംസാരിച്ചു.

article-image

cfhcgg

You might also like

  • Lulu Exchange
  • Straight Forward

Most Viewed