ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം ഒൻപതാമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. നൂറ്റിഎഴുപതോളം തൊഴിലാളികൾക്കായി സിത്രയിലെ വർക്ക്‌സൈറ്റിൽ കുപ്പിവെള്ളവും, മോരും , പഴങ്ങളും, ബിരിയാണിയും വിതരണം ചെയ്തു. ഇന്ത്യൻ എംബസി അറ്റാഷെ ക്യാപ്റ്റൻ നൗഷാദ് അലി ഖാൻ, ഇന്ത്യൻ എംബസി അസിസ്റ്റന്റ് കോൺസുലാർ ഓഫീസർ ശ്രീ സുമൻ ഭട്ട് എന്നിവർ ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തു.
കൂടാതെ ഐ. സി. ആർ. എഫ്. വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ് അഡ്വൈസർ അരുൾദാസ് തോമസ് എന്നിവർ തൊഴിലാളികളെ അഭിസംബോധന ചെയ്ത് വേനൽക്കാല സുരക്ഷയെ പറ്റി സംസാരിച്ചു. ബഹ്‌റൈനിലെ സ്കൂളുകളിലെ വിദ്യാർത്ഥികളും വിതരണത്തിൽ പങ്കുചേർന്നു.
fddsf