മുസ്‌ലിം വിദ്യാർഥിയെ അധ്യാപിക ക്ലാസിലെ സഹപാഠികളെക്കൊണ്ടു തല്ലിച്ച സംഭവത്തിൽ സ്കൂൾ അടച്ചിടാൻ ഉത്തരവ്


ഉത്തർപ്രദേശിലെ മുസാഫർനഗറിൽ മുസ്‌ലിം വിദ്യാർഥിയെ അധ്യാപിക ക്ലാസിലെ സഹപാഠികളെക്കൊണ്ടു തല്ലിച്ച സംഭവത്തിൽ സ്കൂൾ അടച്ചിടാൻ ഉത്തരവ്. മുസാഫർനഗറിലെ കുബപുർ ഗ്രാമത്തിലെ സ്വകാര്യ പ്രൈമറി സ്കൂളായ നേഹ പബ്ലിക് സ്കൂൾ ആണ് അടച്ചിടാൻ അധികൃതർ നിർദേശിച്ചത്. കേസിൽ അന്വേഷണം തീരും വരെയാണ് സ്‌കൂള്‍ അടച്ചിടുക. അതേസമയം, പഠനത്തെ ബാധിക്കാതിരിക്കാന്‍ വിദ്യാര്‍ഥികൾക്ക് സമീപത്തെ സ്‌കൂളില്‍ അവസരമൊരുക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അറിയിച്ചു. ഏഴുവയസുകാരനെയാണ് അധ്യാപിക ത്രിപ്ത ത്യാഗി സഹപാഠികളെക്കൊണ്ട് തല്ലിച്ചത്. എന്നാൽ തന്‍റെ പ്രവൃത്തിയിൽ തനിക്ക് കുറ്റബോധമില്ലെന്ന് അവർ പറഞ്ഞു. അധ്യാപികയെന്ന നിലയില്‍ ഗ്രാമത്തിലെ ജനങ്ങളെ സേവിച്ചിട്ടുണ്ട്. അവരെല്ലാം തന്‍റെ കൂടെയുണ്ട്. സ്‌കൂളിലെ കുട്ടികളെ “നിയന്ത്രിക്കുക’ എന്നത് പ്രധാനമാണ്. നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ സ്‌കൂളുകളില്‍ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇങ്ങനെയാണ് തങ്ങള്‍ അവരെ കൈകാര്യം ചെയ്യുന്നതെന്നും ത്രിപ്ത ത്യാഗി പറഞ്ഞു. 

വ്യാഴാഴ്ച രാവിലെ നടന്ന സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണു കുറ്റക്കാരിയായ അധ്യാപികയ്ക്കെതിരേ ഇന്നലെ കേസെടുത്തിരുന്നു. ക്ലാസിലെ മറ്റു കുട്ടികളെക്കൊണ്ടു തല്ലിച്ചതിനു പുറമേ, “മുസ്‌ലിം കുട്ടികളെല്ലാം മറ്റേതെങ്കിലും സ്ഥലത്തേക്കു പോകൂ” എന്ന് അധ്യാപിക പ റയുന്നതു വീഡിയോയിൽ വ്യക്തമായി കേൾക്കാം. തുടർന്ന് മുസ്‌ലിം വിദ്യാർഥിയുടെ മുതുകിൽ അടിക്കാൻ ഒരു ആണ്‍കുട്ടിയോടും അവന്‍റെ അരഭാഗത്ത് ചവിട്ടാൻ മറ്റൊരു ആണ്‍കുട്ടിയോടും അധ്യാപിക ആവ ശ്യപ്പെടുന്നതായി വീഡിയോയിലുണ്ട്. അടികൊണ്ടു കുട്ടി കരയുന്പോൾ, “അവന്‍റെ മുഖം ചുവന്നിരിക്കുന്നു... എല്ലാവരും അവന്‍റെ അരയിൽ ശക്തമായി തൊഴിക്കുക’’ എന്നും ത്രിപ്ത പറയുന്നുണ്ട്.

article-image

dxvx

You might also like

Most Viewed