ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു


ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു. നിയുക്ത അംബാസഡർ വിനോദ് കുര്യൻ ജേക്കബും എംബസിയുടെ കോൺസുലാർ സംഘവും അഭിഭാഷക സമിതിയും  ഓപ്പൺഹൗസിൽ പങ്കെടുത്തു. കോൺസുലാർ, വിസ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഓൺലൈൻ അപ്പോയിൻമെന്റ് എടുക്കാൻ പുതിയ മൊബൈൽ ആപ്ലിക്കേഷനായ EoIBh കണക്ട് ഡൗൺലോഡ് ചെയ്യാൻ നിയുക്ത ഇന്ത്യൻ സ്ഥാനപതി അഭ്യർത്ഥിച്ചു.

ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് മുഖേന സഹായം ആവശ്യമുള്ള വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ള ദുരിതബാധിതരായ ഇന്ത്യക്കാർക്ക് താമസസൗകര്യവും വിമാനടിക്കറ്റുകളും എംബസി നൽകിവരുന്നുണ്ടെന്നും ഇത് തുടരുമെന്നും സ്ഥാനപതി ഓപ്പൺഹൗസിൽ വ്യക്തമാക്കി. 

article-image

dgdxg

You might also like

Most Viewed