മോൺപസിയർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പ്; 160 കിലോ മീറ്റർ കുതിരയോട്ട മത്സരത്തിൽ ശൈഖ് നാസറിന് ഒന്നാ സ്ഥാനം

ഫ്രാൻസിൽ നടന്ന മോൺപസിയർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ 160 കിലോ മീറ്റർ കുതിരയോട്ട മത്സരത്തിൽ ബഹ്റൈനിലെ റോയൽ എൻഡ്യൂറൻസ് ടീം ക്യാപ്റ്റനും ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്‌സിൽ ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫക്ക് ഒന്നാം സ്ഥാനം. 8 മണിക്കൂറും 32 മിനിറ്റും 50 സെക്കൻഡുമെടുത്താണ് ഡാർക്കോ ലാ മജോറി എന്ന കുതിരയെ ഓടിച്ച് ഇദ്ദേഹം വിജയം നേടിയത്. നേരത്തേ അബൂദബിയിൽ നടന്ന ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പിലും ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ വിജയിച്ചിരുന്നു. റോയൽ എൻഡ്യൂറൻസ് ടീമിലെ തന്നെ മുഹമ്മദ് അൽ−ഹാഷിമി രണ്ടാം സ്ഥാനത്തെത്തി.
ബഹ്‌റൈൻ, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, അൽജീരിയ, ഫ്രാൻസ്, ഓസ്ട്രിയ, റുമേനിയ, ആസ്‌ട്രേലിയ, ചൈനീസ് തായിപേയി, സ്‌പെയിൻ, ഇറ്റലി, നെതർലൻഡ്‌സ്, പോർചുഗൽ, സ്വിറ്റ്‌സർലൻഡ്, യു.എസ്.എ, കൊളംബിയ എന്നിവിടങ്ങളിൽനിന്നുള്ള കുതിരയോട്ടക്കാരാണ് മത്സരത്തിൽ പങ്കെടുത്തത്.
dfgdfg