ഗുരുദേവ സോഷ്യൽ സൊസൈറ്റി ഓണോത്സവം 2023ൻറെ ഭാഗമായി അത്ത പൂക്കള മത്സരം സംഘടിപ്പിച്ചു

സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2023ന്റെ ഭാഗമായി അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. സൊസൈറ്റി ഹാളിൽ നടന്ന മത്സരത്തിൽ മികച്ച മത്സരം കാഴ്ചവച്ച ദിവ്യ രഞ്ജിത്ത് ക്യാപ്റ്റനായ ടീം A ഒന്നാം സമ്മാനം കരസ്ഥമാക്കി. ടീം C രണ്ടാം സമ്മാനവും ടീം B മൂന്നാം സമ്മാനവും നേടി. വിജയികൾക്ക് അൽ ഹിലോ ട്രേഡിങ് കമ്പനി ഏർപ്പെടുത്തിയ സമ്മാനങ്ങൾ നൽകി. ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനുരാജ് സ്വാഗതവും, പൂക്കള മത്സരം കൺവീനർ രജീഷ് പട്ടാഴി നന്ദിയും രേഖപ്പെടുത്തി.
ewrests
adsfsgf
ഓണോൽസവം 2023 ജനറൽ കൺവീനർ A.V ബാലകൃഷ്ണൻ നിയന്ത്രിച്ച പരിപാടിയിൽ അൽ ഹീലോ ട്രേഡിങ് കമ്പനി ചെയർമാൻ എ. കെ ബാബുവും, ഫലപ്രഖ്യാപനം നടത്തിയ അജിത്തും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും ആശംസകൾ നേർന്നു. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ, കുട്ടികളുടെ ഓണാഘോഷ പരിപാടികൾ, ഓണസദ്യ എന്നിവ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
hklj