പായസമത്സരം ശ്രദ്ധേയമായി


ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പായസം മത്സരം മത്സരാർത്ഥികളുടെ മികവുകൊണ്ടും പാചക വിധിയുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. 38 മത്സരാർത്ഥികളാണ് അവർ തയ്യാറാക്കിയ വിവിധ പായസ ഇനങ്ങൾ വർണ്ണാഭമായി അലങ്കരിച്ച് പ്രദർശിപ്പിച്ചത്. പ്രശസ്ത അവതാരകരായ രാജ് കലേഷും മാത്തുക്കുട്ടിയും ആയിരുന്നു വിധികർത്താക്കൾ.

ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് ട്രോഫി, ക്യാഷ് പ്രൈസ്, ഏറ്റവും നല്ല നളപാചകത്തിനുള്ള ട്രോഫി, നല്ല അലങ്കാരത്തിനുള്ള ട്രോഫി എന്നിവ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ആണ് നൽകിയത്. സിജി ബിനുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.

 

article-image

sgdh

You might also like

  • Lulu Exchange
  • Straight Forward

Most Viewed