രാജ്യത്ത് എൽ.എം.ആർ.എ പരിശോധന തുടരുന്നു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമവിരുദ്ധ തൊഴിലാളികളുടെ സാന്നിധ്യം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന എൽ.എം.ആർ.എ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നാലു ഗവർണറേറ്റ് പരിധികളിലും പരിശോധന നടത്തുകയുണ്ടായി. വാണിജ്യ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, പ്രവാസി തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാനും പേരെ പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് റിമാൻഡ് ചെയ്തു. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻറ്സ് അഫയേഴ്സ്, പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധനകൾ.
േ്ിു്ു