കെഎസ് സിഎ ബാലകലോത്സവം 2023 ഓഫീസ് ഉദ്ഘാടനം ചെയ്തു

കെഎസ് സിഎ ബാലകലോത്സവം 2023ന്റെ ഓഫീസ് ഗുദേബിയയിലുള്ള ആസ്ഥാനത്ത് പ്രസിഡണ്ട് പ്രവീൺ നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സതീഷ് നാരായണൻ, ബാലകലോത്സവം ജനറൽ കൺവീനർ ശശിധരൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബാല കലോത്സവം കമ്മിറ്റി അംഗങ്ങൾ, കെ.എസ്.സി.എ യുടെ മുതിർന്ന അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. അവധിക്ക് പോയ നിരവധി മാതാപിതാക്കളുടെ അഭ്യർത്ഥന മാനിച്ച് ബാലകലോത്സവത്തിന്റെ രജിസ്ട്രേഷൻ സപ്തംബർ അഞ്ചാം തീയതി വരെ നീട്ടിയതായി ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട വിവരങ്ങൾ നൽകാനും റെജിസ്ട്രേഷനുമായി എല്ലാദിവസവും വൈകിട്ട് 7.30 മുതൽ 9.30 വരെ ബാലകലോത്സവം ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണെന്ന് കൺവീനർ അറിയിച്ചു. അറുപതിൽ പരം വ്യക്തിഗത ഇനങ്ങളും പത്തിൽ കൂടുതൽ ഗ്രൂപ്പ് മത്സരങ്ങളും ആണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
സെപ്തംബർ മൂന്നാം വാരത്തിൽ തുടങ്ങി ഒക്ടോബർ അവസാനത്തോടുകൂടി മത്സരം പൂർത്തിയായിരിക്കാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ ശശിധരൻ 39898781, ജോയിന്റ് കൺവീനർ പ്രശാന്ത് നായർ 33279225 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
േൂ്ീേൂ