വോയ്‌സ് ഓഫ് ആലപ്പി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിഫാ അൽഹിലാൽ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ വച്ച് നടന്ന ക്യാമ്പ് ഇരുന്നൂറിലധികം പേർ പ്രയോജനപ്പെടുത്തി. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു.
rtdst
ലോകകേരള സഭാംഗവും സാമൂഹികപ്രവർത്തകനുമായ സുബൈർ കണ്ണൂർ മുഖ്യാതിഥിയായിരുന്നു. റിഫാ ഏരിയ പ്രസിഡന്റ് പ്രസന്നകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രെട്ടറി ധനേഷ് മുരളി, ഓഫീസ് സെക്രെട്ടറി ബാലമുരളി, എന്റർടൈൻമെന്റ് സെക്രെട്ടറിയും ക്യാമ്പ് കോർഡിനേറ്ററുമായ ദീപക് തണൽ, ഏരിയ ഗ്രൂപ്പ് കോർഡിനേറ്റർ അനൂപ് മുരളീധരൻ, അൽഹിലാൽ ഹോസ്പിറ്റൽ റിഫാ ബ്രാഞ്ച് മാനേജർ ടോണി മാത്യു, മാർക്കറ്റിംഗ് ഹെഡ് ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. റിഫ ഏരിയ സെക്രെട്ടറി ഗിരീഷ് ബാബു സ്വാഗതം പറഞ്ഞ യോഗത്തിന് എക്സിക്യൂട്ടീവ് അംഗം രാജേന്ദ്രൻ പികെ നന്ദി പറഞ്ഞു.
fgcf