ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ നടന്നു വന്നിരുന്ന സമ്മർ ക്യാമ്പ് സമാപിച്ചു

ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ കഴിഞ്ഞ രണ്ടു മാസത്തോളമായി നടന്നു വന്നിരുന്ന സമ്മർ ക്യാമ്പ് സമാപിച്ചു. ഇത് സംബന്ധിച്ച് നടന്ന ഫിനാലെയിൽ സമ്മർ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
അഞ്ചു മുതൽ പതിനേഴു വയസ്സ് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചു നടത്തിയ ക്യാമ്പിൽ യോഗ, ഡ്രോയിങ്, പെയിന്റിംഗ്, സംഗീതം, നൃത്തം, ആർട്സ് ആൻഡ് ക്രാഫ്റ്റ്, കരാട്ടെ, ബാഡ്മിന്റൺ, ക്രിക്കറ്റ് തുടങ്ങി വിവിധ കല, കായിക ഇനങ്ങളിൽ വിദഗ്ധരുടെ പരിശീലനം നൽകിയതായി ക്ലബ് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
easts