സിംസ് സമ്മർ ക്യാമ്പ് സമാപിച്ചു

ബഹ്റൈനിലെ സീറോ മലബാർ സൊസൈറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച കളിമുറ്റം സമ്മർ ക്യാമ്പ് −2023ന്റെ ഗ്രാൻഡ് ഫിനാലെ സിംസ് ഗൂഡ്‌വിൻ ഹാളിൽ വെച്ച് നടന്നു. സിംസിന്റെ നിയുക്ത പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിയുക്ത ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. ജൂലൈ 4നു തുടങ്ങിയ സമ്മർ ക്യാമ്പിൽ നൂറിൽ പരം കുട്ടികൾ പങ്കെടുത്തതായി സംഘടകർ അറിയിച്ചു. സമ്മർ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാന വിതരണവും ഗ്രാൻഡ് ഫിനാലെയിൽ നടത്തപ്പെട്ടു.
സിംസ് കോർ ഗ്രൂപ്പ് വൈസ് ചെയർമാൻ പോളി വിതയത്തിൽ, കളിമുറ്റം കോർഡിനേറ്റസ് ആയ ജസ്റ്റിൻ ഡേവിസ്, ലിജി ജോൺസൻ എന്നിവർ ആശംസകൾ നേർന്നു. കൺവീനർ ജിജോ ജോർജ് നന്ദിയും രേഖപ്പെടുത്തി.
്ുപ്പ