ഗ്ലോബൽ വാട്ടർ, എനർജി, ക്ലൈമറ്റ് ചേഞ്ച് കോൺഗ്രസിന്റെ ആദ്യപതിപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ബഹ്റൈൻ

ഗ്ലോബൽ വാട്ടർ, എനർജി, ക്ലൈമറ്റ് ചേഞ്ച് കോൺഗ്രസിന്റെ ആദ്യപതിപ്പിന് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്നു. സെപ്റ്റംബർ 5 മുതൽ 7 വരെയാണ് സമ്മേളനം നടക്കുന്നത്. ജല−ഊർജ്ജ സ്രോതസ്സുകളുടെ വികസനവും ഉപയോഗവും, അവയുടെ ശരിയായ ഉപയോഗം ഉറപ്പാക്കൽ, ജല−ഊർജ്ജ സ്രോതസ്സുകളുടെ സുസ്ഥിരത, സുരക്ഷ എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഏകീകരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് കോൺഗ്രസ് നടക്കുന്നത്. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്.
എണ്ണ പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈനയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് ഉപദേശക സമിതി യോഗത്തിൽ, പരിപാടി സംഘടിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ ക്രമീകരണങ്ങളും ഒരുക്കങ്ങളും ചർച്ച ചെയ്തു. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക്, പ്രവൃത്തി മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ്, വൈദ്യുതി, ജലകാര്യ മന്ത്രി യാസർ ബിൻ ഇബ്രാഹിം ഹുമൈദാൻ, ജിസിസി കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
്ു്ീ