കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനിയും മരിച്ചു

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ബേപ്പൂര്‍ സ്വദേശിനി നൂറുല്‍ ഹാദി(20)ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മഹ്ഫൂദ് സുല്‍ത്താന്‍(20) നേരത്തേ മരിച്ചിരുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിന് സമീപം രാവിലെ 9.30നാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് നൂറുല്‍ ഹാദി മരിച്ചത്.
ASDADSADSADS