മനുഷ്യാവകാശ സംരക്ഷണ മേഖലയിലും മനുഷ്യക്കടത്തിനെതിരായിട്ടുള്ള പ്രവർത്തനത്തിലും ബഹ്റൈൻ മുൻപന്തിയിലാണെന്ന് വിദേശകാര്യമന്ത്രി

മനുഷ്യാവകാശ സംരക്ഷണ മേഖലയിലും മനുഷ്യക്കടത്തിനെതിരായിട്ടുള്ള പ്രവർത്തനത്തിലും ബഹ്റൈൻ മുൻപന്തിയിലാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നൽകിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. മനുഷ്യക്കടത്തിനെതിരായ പ്രവർത്തനത്തിൽ ബഹ്റൈൻ മുൻനിര രാജ്യങ്ങളുടെ പട്ടികയിലാണുള്ളത്.
യു.എസ് വിദേശകാര്യ മന്ത്രാലയ റിപ്പോർട്ടിൽ ഇക്കാര്യത്തിൽ തുടർച്ചയായ ആറാം വർഷവും ബഹ്റൈൻ അതിൻറെ സ്ഥാനം നിലനിർത്തിയാണ് മുന്നോട്ടു പോകുന്നത്.