ഈസ്റ്റ് റിഫ കെ.എം.സി.സി സമ്മേളനം സംഘടിപ്പിച്ചു

ഏക സിവിൽ കോഡും മതേതര ഇന്ത്യയുടെ ഭാവിയും പ്രമേയമാക്കി ഈസ്റ്റ് റിഫ കെ.എം.സി.സി സമ്മേളനം സംഘടിപ്പിച്ചു. കെ.എം.സി.സി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി റഫീഖ് തോട്ടക്കര, ഭാരവാഹികളായ കെ.പി. മുസ്തഫ, ഗഫൂർ കൈപ്പമംഗലം, ഷാജഹാൻ പരപ്പൻപൊയിൽ, ടിപ് ടോപ് ഉസ്മാൻ, സിദ്ദീഖ് കണ്ണൂർ, എൻ. അബ്ദുൽ അസീസ്, അബ്ദുല്ല അമാന, ഹംസ അൻവരി, വനിത വിഭാഗം നേതാക്കളായ ഡോ. നസീഹ ഇസ്മായിൽ, ജസ്‌ന സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റ് റഫീഖ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ടി.ടി. അഷ്‌റഫ് സ്വാഗതവും ഷമീർ മൂവാറ്റുപുഴ നന്ദിയും പറഞ്ഞു.
േി്േിേി