വക്കം പുരുഷോത്തമന്റെ വിയോഗത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി

മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭ സ്പീക്കറുമായിരുന്ന വക്കം പുരുഷോത്തമന്റെ വിയോഗത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി. താഴെതട്ടിൽനിന്ന് വളർന്നുവന്ന അദ്ദേഹം സ്വന്തം കഴിവുകൊണ്ട് ഉയർന്നുവന്ന നേതാവായിരുന്നു. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലും പ്രവർത്തിച്ചു.
കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ നേതൃത്വം നൽകിയ വ്യക്തിയായിരുന്നു. മൂന്നു തവണ മന്ത്രി സ്ഥാനം നൽകി കോൺഗ്രസ് അദ്ദേഹത്തിന്റെ കഴിവുകളെ സംസ്ഥാനത്തിന്റെ വികസനത്തിന് പരമാവധി ഉപയോഗപ്പെടുത്തി. അദ്ദേഹം കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നേതൃത്വം നൽകിയെന്നും ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അനുസ്മരിച്ചു.
sdfgdsgf