തേർസ്‌റ്റ് ക്വഞ്ചേഴ്സ് 2023 ടീം വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർസ്‌റ്റ് ക്വഞ്ചേഴ്സ് 2023 ടീം അതിന്റെ അഞ്ചാമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി. ഇതിന്റെ ഭാഗമായി ഇരുനൂറ്റി നാല്പതോളം തൊഴിലാളികൾക്കായി ഈസ്റ്റ് ഹിദ്ദിലെ ഒരു വർക്ക്‌സൈറ്റിൽ കുപ്പിവെള്ളവും, ജൂസും, പഴങ്ങളും, ബിരിയാണിയും വിതരണം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല പരിപാടിയിൽ പങ്കെടുത്ത് തൊഴിലാളികളെ അഭിസംബോധന ചെയ്തു.
ഈ പ്രതിവാര പരിപാടി ഓഗസ്റ്റ് അവസാനം വരെ രാജ്യത്തെ വിവിധ വർക്ക്സൈറ്റുകളിൽ തുടരും.
sgdfs