ബഹ്റൈനിലെ സേവനമവസാനിപ്പിച്ച് മടങ്ങുന്ന ബ്രിട്ടൻ അംബാസഡറുമായി ബഹ്റൈൻ തൊഴിൽ മന്ത്രി കൂടികാഴ്ച്ച നടത്തി

ബഹ്റൈനിലെ സേവനമവസാനിപ്പിച്ച് മടങ്ങുന്ന ബ്രിട്ടൻ അംബാസഡർ റോഡി ഡ്രാമോണ്ടിയുമായി ബഹ്റൈൻ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ കൂടികാഴ്ച്ച നടത്തി.
ബഹ്റൈനും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് അംബാസഡർ നൽകിയ സേവനങ്ങളെ മന്ത്രി പ്രശംസിച്ചു. തൊഴിൽ വിപണി പരിഷ്കരണ മേഖലയിൽ ബഹ്റൈൻ നടത്തി വരുന്ന ശ്രമങ്ങൾ ഏറെ ശ്രദ്ധേയമാണെന്ന് അംബാസഡറും കൂടികാഴ്ച്ചയിൽ വ്യക്തമാക്കി.