ജാതി സര്‍വേ ശരിവച്ച് പാറ്റ്‌ന ഹൈക്കോടതി; നിതീഷ് സര്‍ക്കാരിന് ആശ്വാസം


ബിഹാര്‍ സര്‍ക്കാരിന്‍റെ ജാതി സര്‍വേ ശരിവച്ച് പാറ്റ്‌ന ഹൈക്കോടതി. സര്‍വേ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വന്ന ഹര്‍ജികള്‍ കോടതി തള്ളി. നിതീഷ് കുമാര്‍ സര്‍ക്കാരിനും പ്രതിപക്ഷ മുന്നണിക്കും ആശ്വാസമാകുന്ന വിധിയാണിത്. ചീഫ് ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റീസ് പാര്‍ത്ഥസാരഥി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. സര്‍വേയുടെ ഭാഗമായി ആദ്യഘട്ടത്തിലെ വീടുകള്‍ തോറുമുളള കണക്കെടുപ്പ് ഏപ്രിലിന് മുന്‍പ് അവസാനിപ്പിക്കാനും ആളുകളുടെ ജാതിക്ക് പുറമേ സാമൂഹിക-സാമ്പത്തിക സ്ഥിതികൂടി വിലയിരുത്തി രണ്ടാംഘട്ടത്തില്‍ പട്ടിക തയാറാക്കാനുമായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍ ജാതി അടിസ്ഥാനമായി നടക്കുന്ന സര്‍വേ സ്റ്റേ ചെയ്യണമെന്ന് പാറ്റ്‌ന ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേ ബിഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ആവശ്യം നിരാകരിച്ചു.

കേസിലെ അന്തിമ വാദം പാറ്റ്‌ന ഹൈക്കോടതി ജൂലൈ മൂന്നിന് കേള്‍ക്കാന്‍ നിശ്ചയിച്ചിരിക്കുന്നതിനാല്‍ സുപ്രീം കോടതി ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു. സര്‍വേ അവസാനിക്കാറായപ്പോഴാണ് സ്‌റ്റേ സംബന്ധിച്ച ഉത്തരവ് വന്നതെന്നും ഇത് സര്‍ക്കാരിന് നികത്താനാവാത്ത നഷ്ടം വരുത്തുമെന്നും നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത പ്രത്യേകാനുമതി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. 500 കോടി രൂപ സംസ്ഥാന ഫണ്ടില്‍ നിന്നും നീക്കിവെച്ച് അഞ്ച് ലക്ഷം ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് സര്‍വേ ആരംഭിച്ചത്.

article-image

asdadsadsads

You might also like

  • Straight Forward

Most Viewed