ഹമദ് രാജാവ് യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി


യു.എ.ഇ സന്ദർശിക്കുന്ന ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബൂദബിയിലെ ബഹ്റൈൻ രാജാവിന്റെ താമസസ്ഥലത്തുവെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. രു രാഷ്ട്രങ്ങളും തമ്മിൽ നിലനിൽക്കുന്ന ശക്തമായ സാഹോദര്യബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുന്നതിൻറെ സൂചനകളെ സംബന്ധിച്ച് ഇരുവരും ചർച്ചചെയ്തു.യു.എ.ഇ പ്രസിഡൻറിൻറെ പ്രതിനിധിയായിരുന്ന ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാൻറെ നിര്യാണത്തിൽ ഹമദ് രാജാവ് അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. കൂടിക്കാഴ്ചയിൽ യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിൻറെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, യുവജന, കായികകാര്യ സുപ്രീം കൗൺസിൽ ഒന്നാം ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവരെ കൂടാതെ ഉയർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

യു.എ.ഇ പ്രസിഡൻറിനോടൊപ്പം ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ എന്നിവരും സന്നിഹിതരായിരുന്നു.  

article-image

േ്ൂബ്ീ

You might also like

  • Straight Forward

Most Viewed