ഹരിതപദ്ധതികളുമായി ബഹ്റൈൻ കൃഷി മന്ത്രാലയം രംഗത്ത്

രാജ്യത്ത് കാലാവസ്ഥ മാറ്റങ്ങളുയർത്തുന്ന ഭീഷണിയിൽനിന്ന് രക്ഷനേടാൻ സഹായിക്കുന്ന രീതിയിൽ ഹരിതപദ്ധതികളുമായി കൃഷി മന്ത്രാലയം രംഗത്ത്. പദ്ധതിയുടെ ഭാഗരാജ്യമായി പാതയോരങ്ങളിലെ മരങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക് പറഞ്ഞു. എല്ലാ ജങ്ഷനുകളും ഹരിതാഭമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ബഹ്റൈനിലെ പാതയോരത്തെ മരങ്ങളുടെ എണ്ണം ഇപ്പോൾ 1.8 ദശലക്ഷമാണെന്നാണ് കണക്ക്. 2035ഓടെ ഇത് 3.6 ദശലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം. പദ്ധതിക്ക് കീഴിൽ വേപ്പ്, ചെമ്പരത്തി, ഫിക്കസ്, യൂക്കാലിപ്റ്റസ്, കാസിയ എന്നിവയുൾപ്പെടെ 11,720 തണൽ മരങ്ങളാണ് ഉടനെ നട്ടുപിടിപ്പിക്കുന്നത്.
sdgdsg