’പാലക്കാട് പ്രവാസി അസോസിയേഷൻ’ പ്രവർത്തനം ആരംഭിച്ചു


ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്‌മ ’പാലക്കാട് പ്രവാസി അസോസിയേഷൻ’ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. പ്രവർത്തക സമിതി യോഗത്തിൽ കൂട്ടായ്മയുടെ പ്രവർത്തനം വിപുലപ്പെടുത്താൻ തീരുമാനിച്ചു. അബ്ദുൽ ഹക്കീം, വിനോദ് കുമാർ എന്നിവർ കൺവീനറായി ആഗസ്റ്റിൽ കുടുംബസംഗമം നടത്തും.

ഹാരിസ് ഇസ്മായിൽ, പ്രശാന്ത് മന്നത്ത്, മുരളി എന്നിവർ കൺവീനർമാരായി സെപ്‌റ്റംബറിൽ ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിക്കാനും തീരുമാനിച്ചു. സി. ജയശങ്കർ, ദീപക് മേനോൻ, ശ്രീധർ തേറമ്പിൽ എന്നിവർ ആശംസ നേർന്നു. 

article-image

്ീബ്ഹബ

You might also like

  • Lulu Exchange
  • Straight Forward

Most Viewed