ഹോളിഡേ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
എക്സാക്റ്റ് 11ന്റെ ആഭിമുഖ്യത്തിൽ ഹോളിഡേ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിന്റെ ഫൈനലിൽ ഇലവൻ വാരിയേർസിന് എതിരെ തമിൾ ഫാൽക്കൺ 17 റൺസിന് വിജയിച്ചു. ടൂർണമെന്റിൽ മികച്ച ബാറ്റ്സ്മേനായി ആർസിബിയുടെ രാജീവിനെയും, ബെസ്റ്റ് ബൗളറായി ഇലവൻ വാരിയേർസിന്റെ സോയ്ഫാനെയും വാല്യൂഡ് പ്ലെയർ ആയി തമിൾ ഫാൽക്കണിന്റെ ഷിബുവിനെയും തെരഞ്ഞെടുത്തു. തമിൾ ഫാൽക്കണിന്റെ അനുരാഗ് ആണ് ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായത്.
ോൂേൂ

