2025ഓടെ 2.5 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്നതായി ബഹ്റൈനിലെ എക്ണോമിക്ക് ഡെവലപ്മെന്റ് ബോർഡ്


2025ഓടെ രാജ്യത്ത് 2.5 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്നതായി ബഹ്റൈനിലെ എക്ണോമിക്ക് ഡെവലപ്മെന്റ് ബോർഡ് വ്യക്തമാക്കി. കഴിഞ്ഞ വർഷം 88 കമ്പനികൾ വഴി 1.1 ബില്യൺ ഡോളർ വിദേശനിക്ഷേപമാണ് രാജ്യത്ത് എത്തിയത്. ഇതിൽ നിന്ന് 2025ഓടെ 6300ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾക്ക് ശേഷം 2021ൽ ആരംഭിച്ച സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി നിരവധി നിക്ഷേപപ്രോത്സാഹന പരിപാടികളാണ് രാജ്യത്ത് നടപ്പിലാക്കി വരുന്നത്.

അഞ്ച് ഇനങ്ങളിലായി 27 സ്കീമുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed