ആശൂറ ദിനാചരണം; ഒരുക്കങ്ങൾ മന്ത്രിസഭായോഗം വിലയിരുത്തി
ആശൂറ ദിനാചരണത്തോടനുബന്ധിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിപാടികൾ വിജയിപ്പിക്കുന്നതിനും സമാധാനപരമായി സംഘടിപ്പിക്കുന്നതിനുമുള്ള ഒരുക്കങ്ങൾ മന്ത്രിസഭായോഗം വിലയിരുത്തി. വിവിധ മന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും ഇതുസംബന്ധിച്ച് നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. അഭ്യന്തരമന്ത്രാലയമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വിവിധ മഅ്തം മേധാവികളും ഹുസൈനിയ്യ കമ്മിറ്റികളുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ആശൂറ വേളയിൽ ഉത്തരവാദിത്തപൂർണവും സമാധാനം നിറഞ്ഞതുമായ അന്തരീക്ഷം നിലനിർത്തുന്നതിന്റെ പ്രാധാന്യം അഭ്യന്തരമന്ത്രി എടുത്തുപറഞ്ഞിരുന്നു. മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങളിൽ ബഹ്റൈന് അന്താരാഷ്ട്രതലത്തിൽ മികവ് ലഭിച്ചതിൽ മന്ത്രിസഭ സന്തോഷം രേഖപ്പെടുത്തി. ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അധ്യക്ഷനായിരുന്നു.
esfes

