അൽ ഹിലാൽ ഹെൽത്ത്‌കെയർ ലുലു ഹൈപ്പർ മാർക്കറ്റ് ജീവനക്കാർക്ക് നൽകിവരുന്ന മെഡിക്കൽ സേവനങ്ങളുടെ പത്ത് വർഷം ആഘോഷിച്ചു

രാജ്യത്തെ പ്രമുഖ സ്വകാര്യ ആതുരാലയമായ അൽ ഹിലാൽ ഹെൽത്ത്‌കെയർ ലുലു ഹൈപ്പർ മാർക്കറ്റ് ജീവനക്കാർക്ക് നൽകിവരുന്ന മെഡിക്കൽ സേവനങ്ങളുടെ പത്ത് വർഷം ആഘോഷിച്ചു. കോവിഡ് സമയത്ത് ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാർക്ക് ക്വാറൈന്റൻ സൗകര്യം ഒരുക്കി കൊടുത്തതും അൽ ഹിലാൽ ഗ്രൂപ്പായിരുന്നു. രണ്ട് സ്ഥാപനങ്ങൾ തമ്മിൽ നിരവധി പങ്കാളിത്ത പരിപാടികളും പത്ത് വർഷത്തെ കാലയളിവിൽ ഉണ്ടായിട്ടുണ്ടെന്ന് അൽ ഹിലാൽ ഗ്രൂപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ റമദാൻ കാലയളവിൽ അമ്പതിനായിരം ദിനാർ മൂല്യമുള്ള സൗജന്യ മെഡിക്കൽ വൗച്ചറുകൾ ലുലു ഉപഭോക്താക്കൾക്ക് നൽകിയതായും ഇത് സംബന്ധിച്ച വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ആഘോഷ ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപവാല, അൽ ഹിലാൽ ഗ്രൂപ്പ് സിഇഒ ഡോ ശരത് ചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.
xfg