കെ. റെയില്‍ പദ്ധതിയില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് മെട്രോമാന്‍ ഇ. ശ്രീധരൻ

കെ.റെയില്‍ പദ്ധതിയില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് മെട്രോമാന്‍ ഇ.ശ്രീധരന്‍. പദ്ധതിയില്‍ അടിമുടി മാറ്റം നിര്‍ദേശിച്ചുകൊണ്ടുള്ള ശ്രീധരന്‍റെ റിപ്പോര്‍ട്ട് കേരള സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസ് മുഖ്യമന്ത്രിക്ക് കൈമാറി. നിലവിലെ ഡിപിആര്‍, റെയില്‍പാത തുടങ്ങിയവയൊന്നും പ്രായോഗികമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിപിആറില്‍ മാറ്റം വേണം. റെയില്‍വേയുടെ പാതയുമായി ചേര്‍ന്നുകൊണ്ടുള്ള പാതയാണ് വേണ്ടത്.
ആദ്യം സെമി സ്പീഡ് ട്രെയിന്‍ സര്‍വീസ് നടപ്പിലാക്കണം. ഹൈ സ്പീഡ് ട്രെയിന്‍ എന്ന പദ്ധതി പിന്നീട് ആലോചിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുതിയ രൂപത്തില്‍ കെ. റെയില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ശ്രീധരനും കെ.വി.തോമസും വിഷയത്തില്‍ ഇടപെട്ടതെന്നാണ് വിവരം.
awrsres